---
title: "പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: " Kayakkodi Rescue Team Office Inaugurated in Kuttiyadi-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/372531/ kayakkodi-rescue-team-office-inaugurated-kuttiyadi-new"
published_at: "2026-07-15T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5752761ae41_kayakkodi-rescue-team-office-inaugurated-kuttiyadi.jpg"
keywords: ["Latest News", "Kayakkodi", "RescueTeam", "Kuttiyadi", "Disaster"]
---

# പുത്തൻ കെട്ടിടത്തിലേക്ക്; കായക്കൊടി റസ്‌ക്യൂ ടീമിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കായക്കൊടി**:**[**കായക്കൊടിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കായക്കൊടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റസ്‌ക്യൂ ടീമിന് സ്വന്തം ഓഫീസ് സമുച്ചയമായി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷംസീർ മേപ്പാടി നിർവഹിച്ചു.

## Article Content

**കായക്കൊടി**:**[**കായക്കൊടിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കായക്കൊടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റസ്‌ക്യൂ ടീമിന് സ്വന്തം ഓഫീസ് സമുച്ചയമായി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷംസീർ മേപ്പാടി നിർവഹിച്ചു.

ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടും അത്ഭുതകരമായി ജീവൻ തിരിച്ചുപിടിച്ച ഷംസീർ, ദുരന്തമുഖത്തെ താൻ അനുഭവിച്ച നിമിഷങ്ങൾ സദസ്സുമായി പങ്കുവെച്ചു. ദുരന്തമുഖത്ത് രക്ഷകരായി എത്തുന്ന സന്നദ്ധ പ്രവർത്തകർ മാലാഖമാരെപ്പോലെയാണെന്നും, അവരുടെ നിസ്വാർത്ഥ സേവനങ്ങൾ വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സന്നദ്ധ സംഘങ്ങളെ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീറിന്റെ വികാരാധീനമായ അനുഭവ വിവരണം സദസ്സിനെ വികാരഭരിത മാക്കി. കായക്കൊടി യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ടി. സൈനുദ്ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റസ്‌ക്യൂ ടീം ചെയർമാൻ വി.കെ അബ്ദുസലാം സ്വാഗതം പറഞ്ഞു.

റസ്‌ക്യൂ ടീമിന്റെ പുതിയ വളണ്ടിയർ യൂണിഫോമിന്റെ പ്രകാശനം വാർഡ് മെമ്പർ സക്കീന നടുവിൽഞണോൽ, അൻസാർ കാരേക്കുന്നന് നൽകി നിർവഹിച്ചു. ചടങ്ങിൽ കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.കെ അബ്ദുന്നസീർ, തണൽ കാവിലുംപാറയിൽ നിന്നുള്ള സി.കെ ആശ്വാസി,

സൈനുദ്ദീൻ തെറ്റത്ത്, എം.ടി മൊയ്തു മാസ്റ്റർ, സിറാജ് കെ.വി, മോഹൻദാസ് ചങ്ങരംകുളം, എഞ്ചിനീയർ അഹമ്മദ് ഹാജി, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് അംഗം നസീർ നാളോങ്കണ്ടി, കുറ്റ്യാടി എ.എസ്.ഐ സിറാജ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. മജീദ് ഹാജി ഞണോൽ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/372531/ kayakkodi-rescue-team-office-inaugurated-kuttiyadi-new)